kobannamma

മുണ്ടക്കയം: വലിയപുതുശേരിയിൽ പരേതനായ കോശിയുടെ ഭാര്യ അന്നമ്മ കോശി (92) നിര്യാതയായി. തൊടിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ കോശി (റിട്ട. അദ്ധ്യാപിക സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, കോട്ടയം), പൊന്നമ്മ കോശി (വിഴിക്കത്തോട്), ജേക്കബ് കോശി (കോപ്പൂസ് ഫോട്ടോസ്റ്റാറ്റ്), ചാർളി കോശി (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് ജോസഫ്‌സ് എൽ.പി സ്‌കൂൾ പൊടിമറ്റം, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ), ബൈജു കോശി (ആൽഫ ട്രോണിക്‌സ്). മരുമക്കൾ:ശൗരി (റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ, കുമാരനല്ലൂർ), പരേതനായ ജോസുകുട്ടി, ആലിസ് ജേക്കബ്, ലീലാമ്മ മാത്യു (റിട്ട. അദ്ധ്യാപിക സെന്റ് ജോർജ് ഹൈസ്‌കൂൾ കൂട്ടിക്കൽ), റാണി ബൈജു. സംസ്‌കാരം ഇന്ന് 11.30ന് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.