കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ അവധിക്കാല ക്യാമ്പുകളുടെ സമാപനം "കുട്ടിക്കൂട്ടം 2022 കലാമേള" നാളെ രാവിലെ 10 ന് സംവിധായകൻ ജോഷിമാത്യു ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് സുജാതൻ, തിരുവിഴ ജയശങ്കർ, കുട്ടി ഗായകൻ ജൈഡൻ , കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അഗങ്ങളായ നന്ത്യാട് ബഷീർ, ബിനോയ് വേളൂർ തുടങ്ങിയവർ പ്രസംഗിക്കും. 30, 31 തീയതികളിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറും.