train

കോട്ടയം. കോട്ടയത്തെ ഇരട്ടപ്പാത സജ്ജമായി. ഇന്ന് വൈകിട്ട് ആറിന് ജോലികൾ പൂർത്തിയാക്കി രാത്രി ഏട്ടോടെ ട്രെയിൻ കടത്തിവിടും. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ ട്രെയിൻ
ഏറ്റുമാനൂർ-ചിങ്ങവനം റൂട്ടിലെ 16.70 കിലോമീറ്ററിലാണ് പുതിയ പാത യാഥാർത്ഥ്യമാകുന്നത്. ഇതോടെ മംഗലാപുരം -തിരുവനന്തുപരം വരെയുള്ള 632 കിലോമീറ്റർ പൂർണമായും ഇരട്ടപ്പാതയായി. ഇന്നലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള രണ്ട് മുതൽ ആറ് വരെയുള്ള ലൈനുകൾ മുട്ടമ്പലത്തെ പ്രധാനലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഏറെ വൈകിയും നടന്നു. നാഗമ്പടം ഭാഗത്തുനിന്ന് കോട്ടയം യാഡിലേക്കുള്ള ലൈനുകളുടെ കണക്ഷൻ ജോലികളും പൂർത്തിയാക്കി. കണക്ഷൻ പൂർത്തിയാക്കിയ ലൈനുകളിൽ ജെ.സി.ബി ഉപയോഗിച്ച് മെറ്റൽ നിറക്കുകയാണ്.

 ഇന്നത്തെ ജോലി
രാവിലെ പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കും. ഇതിന് 10 മണിക്കൂറെങ്കിലും എടുക്കും. അടുത്തദിവസങ്ങളിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കുള്ള ലൈനുകൾ സജ്ജമാക്കുന്ന ജോലികളാകും നടക്കുക.