മണർകാട് : അടഞ്ഞുകിടന്ന ഡ്രസ്സ് വേൾഡ് വസ്ത്രവില്പന ശാലയുടെ ഗോഡൗണിലെ മാലിന്യത്തിന് തീ പിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. മുകളിലത്തെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചത്. വസ്ത്രവില്പനശാല മറ്റൊരുകെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നതിനാൽ ഗോഡൗണിൽ തുണികളൊന്നുമില്ലായിരുന്നു. സമീപ കടകളിലേയ്ക്ക് തീ വ്യാപിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.