കോട്ടയ: സംവാദങ്ങളാൽ സമ്പന്നമായി വനിതാ ചലച്ചിത്ര ക്യാമ്പ്. ഇന്നലെ നടന്ന ചർച്ചകളിൽ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം, നിരൂപക അനു പാപ്പച്ചൻ, ഛായാഗ്രഹകൻ സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ചലച്ചിത്രത്തിലെ ചർച്ചകൾ ലിംഗസമത്വത്തിനൊപ്പം സ്വത്വത്തിലേയ്ക്ക് കൂടി ഉയർത്തപ്പെടേണ്ടതുണ്ടെന്ന് ശീതൾ ശ്യാം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ട്രാൻസ് ജെൻഡർ വിഭാഗത്തിന് ലഭിച്ചത് സന്തോഷകരമാണെന്നും ശീതൾ പറഞ്ഞു. ക്യാമ്പ് ഇന്ന് സമാപിക്കും.