പൊൻകുന്നം:തക്കാളിപ്പനി ഉൾപ്പെടെയുള്ള മഴക്കാലരോഗങ്ങളെ നേരിടാൻ ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ ഹോമിയോപതി ക്ലിനിക്കുകളും സജ്ജമാണെന്ന് ദി ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പത്‌സ് കേരള ജില്ലാ സെക്രട്ടറി ജെയിംസ് ജോസഫ് അറിയിച്ചു.
എല്ലാ സ്വകാര്യ ഹോമിയോപതി ക്ലിനിക്കുകളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലയിലെ എല്ലാ ഹോമിയോ ഡോക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. തക്കാളി പനി ഉൾപ്പെടെയുള്ള വൈറൽ രോഗങ്ങളുടെ ചികിത്സയിൽ ഹോമിയോപ്പതി ഏറെ ഫലപ്രദമാണ്.