ചങ്ങനാശേരി: ബി.ജെ.പി മഹിളാ മോർച്ച പായിപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉജ്ജല യോജ പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് സിലണ്ടർ വിതരണവും സ്റ്റൗവ് വിതരണവും നടന്നു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശാന്തി മുരളി ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിജിത ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് വാനാട്ട്, പി.ജി ബിജു, വത്സല പ്രസന്നൻ, സുധാമണി ദാസപ്പൻ, വാർഡ് മെമ്പർ രജനി ശ്രീജിത്ത്, പ്രിയ അംബരീഷ്, രമ്യ രതീഷ്, ചന്ദ്രമതി ബാബു, രമ മനോഹരൻ എന്നിവർ പങ്കെടുത്തു.