മുണ്ടക്കയം: ഗുരുദേവപുരം ശ്രീസർവേശ്വരി ഗുരുദേവ ക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാദിന ഉത്സവം ജൂൺ 1ന് നടക്കും. രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6ന് വിശേഷാൽ പൂജ, 7.30ന് സമൂഹപ്രാർത്ഥന, 8ന് പ്രാസാദശുദ്ധിക്രിയകൾ, 8.30ന് കലശപൂജ, 10ന് പൊങ്കാല അടുപ്പിൽ അഗ്നിപകരും, 11ന് കലശാഭിഷേകം, 11.30ന് പൊങ്കാല നിവേദ്യം, 12.05ന് ദേവി തിരുനട സമർപ്പണം, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് അത്താഴപൂജ, നടയടപ്പ്.