മുണ്ടക്കയം: കൊടുങ്ങാ ശ്രീസുബ്രഹ്മണ്യസ്വാമി സ്വാമി ക്ഷേത്രത്തിൽ നിന്നും 550 കിലോയോളം തൂക്കം വരുന്ന ഓട്ടുരുളിയും നിലവിളക്കും മോഷണം പോയി. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് ക്ഷേത്രം അധികൃതർ മുണ്ടക്കയം പൊലീസിൽ പരാതി നൽകി. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ: പി.ജീരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ് എന്നിവർ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം പുരോഗമിക്കുന്നതായി മുണ്ടക്കയം സി.ഐ ഷൈൻകുമാർ പറഞ്ഞു