എരുമേലി: എസ്.എൻ.ഡി.പി യോഗം 1695 -ാം നമ്പർ കരിങ്കലുംമുഴി ശാഖാ ബോർഡിലെ ശ്രീനാരായണ ഗുരുദേവന്റെ മുഖം വികൃതമാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശാഖായോഗം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ, എരുമേലി ശാഖാ പ്രസിഡന്റ് ബിജി കല്യാണി, സെക്രട്ടറി സുശീൽകുമാർ, കരിങ്കലുംമുഴി ശാഖാ പ്രസിഡന്റ് എം.കെ ദാമോദരൻ, സെക്രട്ടറി അനിത, യൂണിയൻ യൂത്ത്മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സുമേഷ്, സന്ധ്യ സൂരജ്, വെൺകുറിഞ്ഞി യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് സൂരജ്, കരിങ്കല്ലുംമുഴി ശാഖാ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ, ശശി, നൗഷാദ്, പ്രസന്ന, യൂത്ത്കമ്മിറ്റി അംഗം സുദേവ്, ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടത്തു.