വയല ഈസ്റ്റ് ഗവ എൽ.പി സ്‌കൂളിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ
വയല: ഒരു മഴ പെയ്താൽ എവിടെയൊന്ന് കയറിനിൽക്കും. വയല ഈസ്റ്റ് ഗവ എൽ.പി സ്‌കൂളിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കാമെന്ന് വെച്ചാൽ കാര്യം അല്പം റിസ്ക്കാണ്. കാരണം ഈ കാത്തിരിപ്പ് കേന്ദ്രം ഏതു നിമിഷവും നിലംപതിക്കാം. പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ കാത്തിരിപ്പ് കേന്ദ്രം വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഭീഷണിയായിമാറും.
വാഹനമിടിച്ചതിനെ തുടർന്നാണ് വലയ-കുമ്മണ്ണൂർ റോഡിലെ കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിലായത്. ചരിഞ്ഞ നിൽക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയവ നിർമ്മിക്കണമെന്ന് പലതവണ ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. അതേസമയം കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുമ്പോഴും വിഷയത്തിൽ കടപ്ലാമറ്റം പഞ്ചായത്ത് അലംഭാവം കാട്ടുകയാണെന്ന ആരോപണം ശക്തമാണ്.
അപകടമുണ്ടായാൽ...
ഏറെ തിരക്കുള്ള റോഡരികിലാണ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നതിനാൽ നിരവധിയാളുകളാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.