പാലാ: ഗുരുദേവ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം രാമപുരം സി.റ്റി. രാജൻ പറഞ്ഞു. വലവൂർ ഗുരുദേവ ക്ഷേത്രത്തിൽ 17ാ മത് പ്രതിഷ്ഠാ വാർഷിക മഹോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് വി.എൻ ശശി വാകയിൽ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ബോർഡ് മെമ്പർ സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. പിന്നാക്ക വികസന വകുപ്പ് റിട്ട.. ഡയറക്ടർ വി.ആർ ജോഷി പ്രതിഷ്ഠാദിന സന്ദേശം നൽകി. ശിവരാമൻ ശാന്തി, വനിതാസംഘം പ്രസിഡന്റ് സരസമ്മ ബാലകൃഷണൻ, സെക്രട്ടറി തങ്കമ്മ ചെല്ലപ്പൻ എന്നിവർ ആശംസ അർപ്പിച്ചു. ശാഖാ സെക്രട്ടറി കെ.ആർ മനോജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ ചന്ദ്രൻ നന്ദിയും പറഞ്ഞു. പാലാ മോഹനൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, ഗുരുപൂജ, എന്നിവ നടന്നു. ശിവഗിരി മഠം ബോർഡ് മെമ്പർ സ്വാമി ബോധിതീർത്ഥയെ പാലാ മോഹനൻ തന്ത്രി പൂർണ്ണകുഭം നൽകി സ്വീകരിച്ചു.