കടയനിക്കാട്: എസ്.എൻ.ഡി.പി യോഗം 46-ാം നമ്പർ കടയനിക്കാട് ശാഖയിൽ എട്ടാമത് ദർശനോത്സവം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ശാഖ പ്രസിഡന്റ് രാജേഷ് വെട്ടികാലയിൽ, സെക്രട്ടറി സതീഷ് വയലുംതലയ്ക്കൽ, സുരേന്ദ്രദാസ് വലിയകാലായിൽ, പി.കെ വിജയകുമാർ പനയ്ക്കപ്പതാലിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അനൂപ് വൈക്കം ക്ലാസ്സ് എടുത്തു.