വൈക്കം : ഫിഷറീസ് വകുപ്പ് പൊതുകുളങ്ങളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന മത്സ്യ കൃഷിയുടെ ഭാഗമായി നഗരസഭ 13ാം വാർഡിൽ പൂരക്കുളത്തിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നഗരസഭ അദ്ധ്യക്ഷ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ ,പ്രീതാ രാജേഷ് ,ബി രാജശേഖരൻ ,രാധികാ ശ്യാം ,ഏബ്രഹാം പഴേക്കടവൻ ,അശോകൻ വെള്ളവേലി ,ബിജിമോൾ ,പി.എസ് രാഹുൽ ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി കണ്ണൻ ,അക്വാകൾച്ചർ പ്രൊമേട്ടർ മിൻസി മാത്യു ,അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി പി രാജൻ എന്നിവർ പ്രസംഗിച്ചു.