വൈക്കം : എസ്.എൻ.ഡി.പി യോഗം 127ാം നമ്പർ പടിഞ്ഞാറെക്കര ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന 1313-ാം നമ്പർ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് റെജിമോൻ തലച്ചിനേരഴത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിതരണോദ്ഘാടനം യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ വട്ടത്തറ, സെക്രട്ടറി ബിനീഷ് ചേലക്കാപള്ളി, ശാഖാ സെക്രട്ടറി കെ.ജി രാമചന്ദ്രൻ, വനിതാസംഘം സെക്രട്ടറി സിനിമോൾ മാളവിക തുടങ്ങിയവർ പ്രസംഗിച്ചു.