വൈക്കം : എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യകാല ഡയറക്ടർ വടയാർ പടിഞ്ഞാറേക്കര മരോട്ടിപ്പറമ്പിൽ ഇത്തപ്പണിക്കരുടെ അനുസ്മരണാർത്ഥം രൂപീകരിച്ച ഇത്തപ്പണിക്കർ സ്മാരക കുടുംബട്രസ്റ്റിന്റെ ഒന്നാമത് വാർഷികവും ചാരിറ്റബിൾ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. മോഹൻ ഡി ബാബു ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി പി.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലയിൽ മികച്ച നഴ്സായി തിരഞ്ഞെടുത്ത ഷീബ സജി, നവാഗത ചലച്ചിത്രസംവിധായകൻ തരുൺമൂർത്തി, മുതിർന്ന അംഗങ്ങളായ പി.രാജപ്പൻ, ഡി.ഉദയഭാനു, രാജമ്മ പങ്കജാക്ഷൻ എന്നിവരെ ആദരിച്ചു. ചെയർമാൻ കെ.രാജൻ, പി.അമ്മിണിക്കുട്ടൻ, ഡി.ശശിധരൻ, സെക്രട്ടറി ലൈബി, ഷീനഷിബു, ഡി.മധു എന്നിവർ പ്രസംഗിച്ചു. ''അണുകുടംബങ്ങൾ നേരിടുന്ന പ്രതിസന്ധി'' എന്ന വിഷയത്തിൽ പ്രൊഫ:സിറിയക് ചോലങ്കേരി പഠനക്ലാസ് നയിച്ചു.