
മുണ്ടക്കയം. സംസ്ഥാന എക്സൈസ് വകുപ്പ് പൊൻകുന്നം സർക്കിൾ ഒാഫീസിന്റെയും ശ്രീ ശബരീശ കോളേജിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിമോചന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും ഇന്ന് ശ്രീ ശബരീശ കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ലഹരി വിമോചന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ഡി.എം.ഒ. ഡോ.എൻ.പ്രിയ ഉദ്ഘാടനം നിർവ്വഹിക്കും. കോളേജ് പ്രിൻസിപ്പൽ വി.ജി.ഹരീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ റ്റി.എം.കാസിം മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10 മുതൽ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിമോചന ക്യാമ്പിൽ പ്രവേശനം സൗജന്യമാണ്.