
ചങ്ങനാശേരി. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പറാൽ മേഖല കമ്മിറ്റിയുടെ പഠനോപകരണ വിതരണവും വിദ്യാഭാസ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജെയ്‌സൺ തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം മുഖ്യപ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനു മൂലയിൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പാലത്തിങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് കൊച്ചുപറമ്പിൽ, റോയ് ജോസ്, ആന്റോച്ചൻ കൊച്ചുപറമ്പിൽ, പി.ടി തോമസ്, ബിജു സേവ്യർ, തോമസ് ജോബ് എന്നിവർ പങ്കെടുത്തു.