ചങ്ങനാശേരി : നഗരത്തിൽ അടിക്കടിയുണ്ടാകുന്ന പൈപ്പുപ്പൊട്ടലുകൾക്കും, പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വാട്ടർഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു. നഗരത്തിലെ കുഴികൾ ഇന്നലെ തന്നെ അടയ്ക്കാമെന്നും മനയ്ക്കച്ചിറയിലെ പൈപ്പ് പൊട്ടൽ പരിഹരിച്ച കുടിവെള്ള വിതരണം സുഗമമാക്കാമെന്നും രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിംസൺ വേഷ്ണാൽ സമരം ഉദ്ഘാടനം ചെയ്തു. ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എ സജാദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശ്യാം സാംസൺ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ റിജു ഇബ്രാഹിം, രജ്ഞിത്ത് അറയ്ക്കൽ, ടോണി കുട്ടംപേരൂർ,വിനീഷ് മഞ്ചാടിക്കര, എബിൻ ആന്റണി, ജേക്കബ് കരിയാടിപറമ്പിൽ, മിലൻ ജോസഫ്, സൂരജ് നാടാർ,ഷിജി സക്കറിയ കൂട്ടമ്മേൽ , ബോബിച്ചൻ കൂട്ടമ്മേൽ, ഷാന്റി ജോൺ, ജയ ജോസഫ് നെല്ലിപ്പള്ളി എന്നിവർ പങ്കെടുത്തു