കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതിയുടെ ആഭിമുഖൃത്തിൽ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവഞ്ചൂർ സി.കെ.എം ശാഖ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കേന്ദ്ര സമിതി പ്രസിഡിന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യപ്രഭാഷണവും, കോട്ടയം യൂണിയനിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ വിജയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് സംഘടനാ ക്ലാസ് നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി യുവജന സന്ദേശവും, യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ് ആശംസയും പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി. ആക്കളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം ബിബിൻ ഷാൻ ലീഡർഷിപ്പ് മോട്ടിവേഷണൽ ക്ലാസ് നടത്തി. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം യൂജീഷ് ഗോപി, ജോയിന്റ് സെക്രട്ടറിമാരായ അതുൽ സി. റെജി, ഗോപൻ ചിങ്ങവനം, കൗൺസിലർമാരായ ജിനോ ഷാജി, അനന്തൻ ഏറ്റുമാനൂർ, ദിലീപ് പാമ്പാടി, സനീഷ് ഒളശ്ശ, ആദർശ് കെപ്പുഴ, മനു പള്ളിക്കത്തോട്, അരവിന്ദ് കുമരകം തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി എം.എസ് സുമോദ് സ്വാഗതവും, വൈസ് പ്രസിഡന്റ് സനോജ് ജോനകം വിരുതിൽ നന്ദിയും പറഞ്ഞു.