ഏറ്റുമാനൂർ : സ്വകാര്യബസുകളുടെ മത്സരഓട്ടത്തിനെതിരെ സി.പി.എം സമര രംഗത്ത്. ഏറ്റുമാനൂർ അമ്പലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തടഞ്ഞ് പ്രതിഷേധവുമായി എത്തിയത്. ലോക്കൽ കമ്മിറ്റി ടി.വി.ബിജോയി ഉദ്ഘാടനം ചെയ്തു. അമ്പലം ബ്രാഞ്ച് സെക്രട്ടറി എം.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റെജി ലൂക്കോസ്, പി.എസ്. വിനോദ്, അരുൺ ശശി എന്നിവർ പ്രസംഗിച്ചു.