പാമ്പാടി: പാമ്പാടി ശിവദർശന ദേവസ്വം ക്ഷേത്രസ്ഥാപകൻ മഞ്ഞാടി വല്യച്ഛന്റെ 104-ാമത് ആണ്ടു ശ്രാദ്ധം ആചരിച്ചു. ശ്രാദ്ധത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗത്തിൽ ദേവസ്വം പ്രസിഡന്റ് തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് കൂരോപ്പട മുഖ്യപ്രഭാഷണം നടത്തി. സഞ്ജയ ചന്ദ്രൻ, കെ.എൻ ഷാജിമോൻ, കെ.എൻ രാജൻ, സജി തന്ത്രി എന്നിവർ പങ്കെടുത്തു. കെ.എം വാസുദേവൻ സ്വാഗതവും വി.എം ബൈജു നന്ദിയും പറഞ്ഞു.