ഏറ്റുമാനൂർ : നെഹ്‌റു കൾച്ചറൽ സൊസൈറ്റി പൊതുയോഗം നടത്തി. പ്രസിഡന്റ് കെ.മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി അംഗവും ഏറ്റുമാനൂർ നഗരസഭ 35ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ആർ നായരെ യോഗത്തിൽ അനുമോദിച്ചു. സെക്രട്ടറി ജെ.ജെ.സന്തോഷ് കുമാർ, ട്രഷറർ തോമസ് മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ആർ.അശോക്, ജെ.എം.സജീവ്, മണി നാരായണൻ, സി.കെ. ബാബു, ആർ. അജിത്ത്, പ്രദീപ് കുമാർ,ജോജോ, ജി. അശോകൻ, രാധാകൃഷ്ണൻ, ശ്രീജിത്ത്, സുരേഷ് ആർ നായർ എന്നിവർ പ്രസംഗിച്ചു.