കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ രണ്ടു മാസം നീണ്ട അവധിക്കാല ക്ലാസുകൾ സമാപിച്ചു. സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സുജാതൻ, തിരുവിഴ ജയശങ്കർ, കുട്ടി ഗായകൻ ജൈഡൻ, കുട്ടികളുടെ ലൈബ്രറി എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അഗങ്ങളായ ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീർ, ബിനോയ് വേളൂർ, എം.കെ.ഖാദർ, കെ.സി. വിജയകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന്, കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.