fmliy
ദിലീപിന്റെ ഫാമിലി

ചങ്ങനാശേരി: നാലുവർഷമായി ഐ .എ.എസ് എന്ന ജീവിതലക്ഷ്യത്തിന്റെ പിന്നാലെയായിരുന്നു ദിലീപ് ഡി.കൈനിക്കരയെന്ന പായിപ്പാട് സ്വദേശി. കഴിഞ്ഞ തവണ ഇന്ത്യൻ ഫാേറസ്റ്റ് സർവീസ് ലഭിച്ചിട്ടും തൃപ്‌തനാകാതെ പ്രയത്നം തുടർന്നു. ഇത്തവണ 21-ാം റാങ്കിന്റെ തിളക്കത്തോടെ ഐ.എ.എസിലേക്ക്.

ഫലമറിയുമ്പോൾ തിരുവനന്തപുരത്തായിരുന്നു ദിലീപ്. അതിനാൽ അഭിനന്ദനങ്ങളുമായി വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു പായിപ്പാട് കൊച്ചുപള്ളിയിലെ കൈനിക്കര വീട്ടിൽ വീട്ടുകാർ. ദിലീപിന്റെ മാതാപിതാക്കളായ റിട്ട. സബ് ഇൻസ്‌പെക്ടർ കുര്യാക്കോസിനും ചങ്ങനാശേരി സെന്റ് ജയിംസ് എൽ.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ജോളിമ്മ പീറ്ററിനും സഹോദരി അമലുവിനും ആകാശത്തോളം സന്തോഷം.

മൂന്നാമത്തെ പരിശ്രമത്തിലാണ് ദിലീപിന് ഐ.എ.എസ് ലഭിക്കുന്നത്. രണ്ടാം തവണ ഫോറസ്റ്റ് സർവീസ് ലഭിച്ചിരുന്നു. കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കും അഖിലേന്ത്യ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പതിമൂന്നാം റാങ്കും നേടിയിരുന്നു. ബി.ടെക്കിനു ശേഷം രണ്ടു വർഷം 92 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ സൗത്ത് കൊറിയയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്‌തു. കുട്ടിക്കാലത്തെ മനസിലുണ്ടായിരുന്ന സിവിൽ സർവീസ് ചെറുപ്പത്തിലേ മനസിൽ കയറിപ്പറ്റിയ സിവിൽ സർവീസ് ലക്ഷ്യത്തിനായി 2018ൽ നാട്ടിൽ മ‌ടങ്ങിയെത്തി. പായിപ്പാട് എസ്.എച്ച് എൽ.പി സ്‌കൂൾ, കിളിമല എസ്.എച്ച് സ്‌കൂൾ, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ എന്നിവിടങ്ങളിലാണ് പഠിച്ചത്. മദ്രാസ് ഐ.ഐ.ടിയിലായിരുന്നു എൻജിനിയറിംഗ്. ചെറുപ്പം മുതൽ ക്വിസ്, പ്രസംഗം, വായന എന്നിവയോടും കമ്പമുണ്ടായിരുന്നു.