ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം ശുദ്ധീകരണ ക്രിയകൾ ആരംഭിക്കും. നാളെ രാവിലെ 6.30 ന് ഗണപതിഹോമം, തുടർന്ന് കലശപൂജകൾ, 8.30 ന് കലശാഭിഷേകവും ദർശനവും. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.