കല്ലറ : കുറവിലങ്ങാട് സബ്ജില്ലാ സ്‌കൂൾ പ്രവേശനോത്സവം നാളെ കല്ലറ എസ്.എസ്.വി യു.പി സ്‌കൂളിൽ നടക്കും. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അദ്ധ്യക്ഷത വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി.സുനിൽ പഠനോപകരണം വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, സ്വാഗതസംഘം ചെയർമാൻ പി.ഡി.രേണുകൻ, ഷൈനി ബൈജു, ജോയി കോട്ടായി, വി.കെ.ശശി, മിനി ജോസ്, ജിഷ രാജപ്പൻ നായർ, രമേശ് കാവിമറ്റം, ലീല ബേബി, അരവിന്ദ് ശങ്കർ, അമ്പിളി ബിനീഷ്, ജോയി കൽപകശ്ശേരി, മിനി അഗസ്റ്റിൻ, അമ്പിളി മനോജ്, ഉഷ റജിമോൻ, ലിൻസി കുര്യാക്കോസ്, പ്രകാശൻ തടത്തിൽ, കെ വി സുദർശനൻ, പി വി വിജയൻ, ദിലീപ്കുമാർ കെ.എം, സ്മിത സതീഷ്, സീമ കെ.പി എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ സ്‌കൂളിന്റെ പാചകപ്പുരയുടെ ഉദ്ഘാടനവും നടക്കും.