ആപ്പാഞ്ചിറ : എസ്.എൻ.ഡി.പി യോഗം 1375-ാം നമ്പർ ആപ്പാഞ്ചിറ ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ സി.എം.ബാബു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി വിജയൻ പാറക്കാലാ (പ്രസിഡന്റ് ), അജിമോൻ ദാസ് തോപ്പിൽ (വൈസ് പ്രസിഡന്റ്), അജി പൂവക്കുളം (സെക്രട്ടറി), ശിവാനന്ദൻ ചന്ദ്രികാലയം (യൂണിയൻ കമ്മിറ്റി), കമ്മിറ്റി അംഗങ്ങളായി രാധാ പ്രകാശൻ തോപ്പിൽ, ശശി കൂറുമുളംതടം, രാമകൃഷ്ണൻ വേലംകുന്നേൽ, മനോജ് വലിയപറമ്പിൽ, ബിജു കളങ്ങോത്ത്, അമൽ കാലായിൽ, സോമൻ രമ്യനിവാസ് എന്ന എന്നിവരെയും പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായി ശശിധരൻ ശശിനിവാസ്, ഷാജി കടുവക്കുഴി, ആശ രാജീവ് ആശാരികാലായിൽ എന്നിവരെയും തിരഞ്ഞെടുത്തു.