
കോട്ടയം. മധുരവും കളിപ്പാട്ടങ്ങളും നൽകി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റ് അങ്കണവാടികൾ. 7260 കുരുന്നുകളാണ് ഇന്നലെ പുതുതായി അങ്കണവാടികളിൽ ചേർന്നത്. പാമ്പാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ , 736 പേർ. പ്രീ സ്‌കൂൾ ജില്ലാതല ഉദ്ഘാടനം കോട്ടയം പുതിയതൃക്കോവിൽ അങ്കണവാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ പി.ആർ. കവിത, പള്ളം അഡീഷണൽ സി.ഡി.പി.ഒ. ജംലാ റാണി, ശിശു വികസന പദ്ധതി ഓഫീസർ ജെ. ശ്രീദേവി, സി.ജെ. ബീന, വി.പി. റഷീദ എന്നിവർ പങ്കെടുത്തു.