
ചങ്ങനാശേരി. കാപ്പാ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നു പുറത്താക്കി. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ കുറിച്ചി പൊൻപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന ജാക്‌സനെ (28) ആണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവ്. ചങ്ങനാശേരി, കറുകച്ചാൽ, ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, വൈക്കം, പാലാ, മണിമല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വധശ്രമം, കവർച്ച, നരഹത്യശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, സ്‌ഫോടക വസ്തുക്കൾ കൈവശം വയ്ക്കുക, വ്യാജവാറ്റ്, മയക്കുമരുന്നുകൾ കൈവശം വയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.