വിജയപുരം : എസ്.എൻ.ഡി.പി യോഗം 1306ാം നമ്പർ വിജയപുരം ശാഖയിലെ വ്യക്തിത്വ വികസന ഏകദിന ശിബിരം 'വിജ്ഞാനോത്സവം 2022' യോഗം ബോർഡ് മെമ്പർ അഡ്വ.കെ.എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനൂപ് സോമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ സംസ്ഥാന ഗുസ്തി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അരവിന്ദ് സതീശനെ ആദരിച്ചു. ശാഖാവൈസ് പ്രസിഡന്റ് ബിനു പി.മണി, സെക്രട്ടറി ഷിനുമോൻ വി.എസ്, വനിതാസംഘം പ്രസിഡന്റ് ബിന്ദു മോഹൻ, സെക്രട്ടറി വിജയമ്മ തമ്പി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സി.എസ്.ശ്രീക്കുട്ടൻ, സെക്രട്ടറി അനന്തു പുഷ്‌കരൻ, രവിവാര പാഠശാല അദ്ധ്യാപിക ബിജി സജി എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ യോഗാ സാധക് കെ.ശങ്കരൻ, ദിലീപ് കൈതയ്ക്കൽ, ദീപ്കുമാർ, എ.ബി.പ്രസാദ്കുമാർ എന്നിവർ ക്ളാസ് നയിച്ചു.