ചങ്ങനാശേരി : സിവിൽ സർവീസ് പരീക്ഷയിൽ 21-ാം റാങ്ക് കരസ്ഥമാക്കിയ ദിലീപ് കൈനിക്കരയ്ക്ക് പൗരാവലി സ്വീകരണം നൽകും. ജൂൺ ആദ്യവാരം ചങ്ങനാശേരിയിൽ സ്വീകരണ സമ്മേളനം നടത്തുമെന്ന് സംഘാടക സമിതിക്കായി ഡോ. റൂബിൾരാജ്, ജോസഫ് പായിക്കാടൻ, ജോസുകുട്ടി നെടുമുടി, അഡ്വ. വിമൽചന്ദ്രൻ എന്നിവർ അറിയിച്ചു. മന്ത്രിമാർ, എം.പി, എം.എൽ.എമാർ, സാമുദായിക മത നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പൗരാവലിക്കായി നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ് പുരസ്‌കാരം സമർപ്പിക്കും.