ചങ്ങനാശേരി : തൊഴിലവസരങ്ങളെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളെ കുറിച്ചും പുതുതലമുറയ്ക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനും , നെടുംങ്കുന്നം ആർ.ശങ്കർ സ്മാരക എസ്.എൻ കോളേജും ചേർന്നൊരുക്കിയ കരിയർ ഗൈഡൻസ് പ്രോഗ്രാം വിവേകോദയം 2022 ചങ്ങനാശേരി ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടന്നു. ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനശ്വര ഹരി വിശിഷ്ടാതിഥിയായിരുന്നു. ആർ.ശങ്കർ സ്മാരക എസ്.എൻ കോളേജ് പ്രിൻസിപ്പൾ ഡോ.അനിൽകുമാർ ആശംസ പറഞ്ഞു. അന്തർദേശീയ ട്രെയിനറും വിദ്യാഭ്യാസ വിചക്ഷണനുമായ മോൻസി വർഗീസ് ക്ലാസ് നയിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി.ബി രാജീവ്, പി.അജയകുമാർ, പി.എൻ പ്രതാപൻ, പി.എം സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി പ്രസന്നൻ, അസിം.വി പണിക്കർ, ലത കെ. സലി, വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത്ത് മോഹൻ, വനിതാസംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, സൈബർ സേന കൺവീനർ സരുൺ ചേകവർ, 1 എ ആനന്ദാശ്രമം പ്രസിഡന്റ് ടി.ഡി രമേശൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ നന്ദിയും പറഞ്ഞു.