പൊൻകുന്നം: ഫിഷറിസ് വകുപ്പ് ജില്ലാ ഓഫിസിനു കീഴിൽ വാഴൂർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പതിമൂന്ന് പഞ്ചായത്തുകളിൽ മത്സ്യ കൃഷി വ്യാപകമാക്കാൻ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ക്ലസ്റ്റർ ഓഫീസ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഫാ. റോയി വടക്കേൽ തങ്കമ്മ ജോർജ് കുട്ടി, സി .ആർ. ശ്രീകുമാർ , അഡ്വ: സുമേഷ് ആൻഡ്യൂസ്, എ. എം.മാത്യുആനിത്തോട്ടം, ഷാജി പാമ്പൂരി ,ജോബി കേളിയം പറമ്പിൽ ഷമീർ ഷാ, അബ്ദുൾ അസിസ് റസാഖ് കെ.എച്ച്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം, കണ്ണൻ പി. എന്നിവർ പ്രസംഗിച്ചു.