തലയോലപ്പറമ്പ് : വിദ്യാർത്ഥികൾ പാഠ്യവിഷയങ്ങളും കലാകായിക ഇനങ്ങളും ലഹരിയാക്കിയാൽ ജീവിതം ശോഭനമാകുമെന്ന് സിനി ആർട്ടിസ്​റ്റ് സിജോയ് വർഗീസ് പറഞ്ഞു. ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് സ്‌കൂളിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്​റ്റംസ് അഡീഷണൽ കമ്മിഷണർ രാജേശ്വരി. ആർ നായർ എസ്.പി.സി, എൻ.സി.സി കേഡ​റ്റുകൾക്ക് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ മാനേജർ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് എസ്.എച്ച്.ഒ ബാബു സെബാസ്​റ്റ്യൻ വിശിഷ്ടാതിഥിയായിരുന്നു. സ്‌കൂൾ സെക്റട്ടറി പി.ജി ശശിധരൻ, പി.ടി.എ പ്രസിഡന്റ് എസ്.ജയപ്രകാശ്, വാർഡ് മെമ്പർ രാഗിണി ഗോപി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എസ്.അഞ്ജന, ഹെഡ്മിസ്ട്രസ് എൻ.ജയശ്രീ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ സ്‌പോർട്‌സ് അംബാസിഡറും മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റനുമായ എസ്.എ.മധു പുകയില വിരുദ്ധ റാലി ഫ്ലാഗ് ഒഫ് ചെയ്തു.