കോട്ടയം: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും, ഓഫീസേഴ്‌സ് യൂണിയന്റെയും സംയുക്ത കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എസ്. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബില്ലിഗ്രഹാം വി.എസ് അദ്ധ്യക്ഷത വഹിച്ചു. എബിൻ.എം. ചെറിയാൻ, ജില്ലാ വി.പി.ശ്രീരാമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി നിധീഷ് എം.ആർ സ്വാഗതവും, വനിത സബ്കമ്മിറ്റി കൺവീനർ സൗമ്യ എം നന്ദിയും പറഞ്ഞു.