തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിലെ ഗുരുകൃപ കുടുംബയോഗത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനവും കുടുംബസംഗമവും ചെഞ്ചിട്ട വസതിയിൽ യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ.മണി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അഡ്വ പി.വി.സുരേന്ദ്രൻ പഠനോ ഉപകരണങ്ങൾ വിതരണം ചെയ്തു. മഞ്ജു വെച്ചൂർ ഗുരുദേവ പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനവർ ശ്യമിനി ബിനു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി രാമചന്ദ്രൻ ഗോകുലം, വൈസ് പ്രസിഡന്റ് കെ ടി സാബു,വനിതാ സംഘം യൂണിയൻ സെക്രട്ടറി ധന്യപുരുഷോത്തമൻ ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി, വനിതാസംഘംസെക്രട്ടറി അമ്പിളി സനീഷ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ചെയർമാൻ മധുകുമാർ സ്വാഗതവും മൈക്രോ കൺവീനർ ഷീജാ ബിജു നന്ദിയും പറഞ്ഞു.