കോട്ടയം : കേരള സോമിൽ ഓണേഴ്‌സ് അസോസിയേഷൻ പതിമൂന്നാം വാർഷിക സമ്മേളനവും, തിരഞ്ഞെടുപ്പും കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ നടന്നു. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് പ്രസാദ് കുഴിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എബ്രഹാം കുര്യൻ അനുഗ്രഹപ്രഭാഷണം നടത്തി. ശശിധരൻ സിതാര, ദിലീപ്കുമാർ, എ.ജെ തോമസ്, ജോർജ്ജ് ജോസഫ്, വി. മുരളീധരൻ, എം.എം മുബാഷ്, പി.ഐ എബ്രഹാം, ജോസ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.