പാലാ : ശ്രീനാരായണ ദർശനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ പറഞ്ഞു. വേഴാങ്ങാനം ശാഖാ ഗുരദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.വി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം സി.ടി.രാജൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ, വനിതാസംഘം യൂണിയൻ കമ്മിറ്റി അംഗം ബീന മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും, വൈസ് പ്രസിഡന്റ് രാജൻ നന്ദിയും പറഞ്ഞു.