പാലാ : ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയും, സെന്റ് ജോസഫ്‌സ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും സംയുക്തമായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നടന്ന ഫ്ലാഷ് മൊബ് ജനശ്രദ്ധ ആകർഷിച്ചു.മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ശ്വാസകോശ വിദഗ്ദ്ധർ പൊതുജനങ്ങൾക്കായി പ്രത്യേകം ബോധവത്ക്കരണ സന്ദേശവും നൽകി.
മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് കണിയോടിക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ.ജേക്കബ് ജോർജ്, ശ്വാസകോശ രോഗ വിഭാഗം ഡോക്ടർമാരായ ഡോ.ജെയ്‌സി തോമസ്, ഡോ. മെറിൻ യോഹന്നാൻ, ഡോ. രാജ്കൃഷ്ണൻ, കോളേജ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.