
മുണ്ടക്കയം. മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവം നവീകരിച്ച നടപ്പാലം ഉദ്ഘാടനവും ഇന്ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിൽ നിന്ന് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, വാർഡ് മെമ്പർ കെ.എൻ.സോമരാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം.പി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വി.കെ പുഷ്പകുമാരി, ഹെഡ്മാസ്റ്റർ പ്രസാദ് പി.കെ എന്നിവർ പങ്കെടുക്കും