കടനാട് : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഭരണങ്ങാനം ഡിവിഷനിൽ രണ്ട് ഘട്ടങ്ങളിലായി ദീപസ്തംഭം എന്ന പേരിൽ സ്ഥാപിച്ച 33 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം പൂർത്തിയായി. വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജു ബിജു, ഉഷ രാജു , ജോയി കുഴിപ്പാല, ലിസി സണ്ണി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾ നിർവഹിച്ചു.