വൈക്കം : എസ്.എൻ.ഡി.പി യോഗം 648-ാം നമ്പർ മറവൻതുരുത്ത് ശാഖയുടെ കീഴിലുള്ള ഡോ.പല്പു സ്മാരക കുടുംബ യൂണിറ്റിന്റെ കുടുംബയോഗവും പഠനോപകരണ വിതരണവും ശാഖാ സെക്രട്ടറി എൻ.സി.സുഗുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ സോമൻ കാട്ടിത്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പ്രമീള ശിവദാസ് സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, പ്രഭാകരൻ മഠത്തിപ്പറമ്പ്, ലതാ പ്രസാദ്, അക്ഷയ ഷാജി, രമ്യാ ഷിബു എന്നിവർ പ്രസംഗിച്ചു.