
ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഗവൺമെന്റ് പിന്മാറണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി റീത്തുപള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സമര പന്തലിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടന്നു. ജില്ലാ പ്രസിഡന്റ് മധുര സലിം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ രക്ഷാധികാരി വി.ജെ.ലാലി അദ്ധ്യക്ഷത വഹിച്ചു. ബാബു കുട്ടൻചിറ, മിനി കെ.ഫിലിപ്പ്, പി.എ.സാലി, ഷിബു റാന്നി, ബെന്നി ഒഴുകയിൽ, ജെയിംസ് അരീക്കുഴി, സൂസി അൽഫോൻസ, അബ്ദുൽ ലത്തീഫ്, തോമസ് നാരകത്തറ, ഷാജി കെ.എം, ബേബിച്ചൻ കട്ടകുഴി, ജിജി ഇയ്യാലിൽ, സെലിൻ ബാബു എന്നിവർ പങ്കെടുത്തു.