മുണ്ടക്കയം : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസിന്റെയും, ശ്രീശബരീശ കോളേജിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിമോചന ക്യാമ്പും, ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഡി.എം.ഒ ഡോ.എൻ.പ്രിയ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ വി.ജി.ഹരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി.എം.കാസിം മുഖ്യപ്രഭാഷണം നടത്തി. കോട്ടയം വിമുക്തി മാനേജർ സോജൻ സെബാസ്റ്റ്യൻ, ട്രൈബൽ ഓഫീസർ എം.നിസാർ, പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. സുരേഷ്, എരുമേലി എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ശ്രീജിത്ത് 'കുടുംബ ആരോഗ്യ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.