മേലുകാവുമറ്റം : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മേലുകാവുമറ്റം സെന്റ് തോമസ് യു.പി സ്‌കൂളിൽ അനുവദിച്ച ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. സ്‌കൂൾ മാനേജർ ഡോ. ജോർജ് കാരാംവേലിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.അഖിൽ കുഴിമുള്ളിൽ, പഞ്ചായത്ത് അംഗം ഡെൻസി വട്ടമറ്റം, പി.ടി.എ പ്രസിഡന്റ് ആൻഡ്രൂസ് വട്ടക്കാനായിൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ.മരിയ സ്വാഗതവും, സിസ്റ്റർ ട്രീസമ്മ തോമസ് നന്ദിയും പറഞ്ഞു.