കോട്ടയം : എസ്.എൻ.വി സമാജം സ്ഥാപക പ്രസിഡന്റ് അഡ്വ.ദേവകി ഗോപിദാസിന്റെ 49-ാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം കോട്ടയം മുനിസിപ്പൽ വൈസ് ചെയർമാൻ ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷനായിരുന്നു. ആർ.ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ എം.ജി ശശിധരൻ,​ കേരളകൗമുദി സ്പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ, കുറിച്ചി സദൻ, അഡ്വ.വി.വി പ്രഭ , ദേവകി ഗോപിദാസിന്റെ മകൻ ഗോകുൽദാസ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. എസ്.എൻ.വി സമാജം പ്രസിഡന്റ് അഡ്വ.സി.ജി.സേതുലക്ഷ്മി സ്വാഗതവും,​ സെക്രട്ടറി കെ.എം.ശോഭനാമ്മ നന്ദിയും പറഞ്ഞു.