പാലാ : നിയമസഭയിലും ത്രിതല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പുകളിൽ നിശ്ചിത ശതമാനം സീറ്റുകൾ വിളക്കിത്തല നായർ സമുദായത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് സമാജം താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി അഡ്വ. കെ ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.ബി.സന്തോഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ.മോഹനൻ, സെക്രട്ടറി പ്രദീപ് പണിക്കർ, പി.കെ.സുരേന്ദ്രൻ, വിശാഖ് ചന്ദ്രൻ, ബിന്ദു ബിജു, കെ.ആർ.സാബു ജി, കെ.കെ.രവീന്ദ്രൻ, മഞ്ജു ഷിനീബ്, ബി.രാജീവ് എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി പി.ആർ.ബിജു റിപ്പോർട്ടും, ട്രഷറർ ടി.എൻ.ശങ്കരൻ കണക്കും അവതരിപ്പിച്ചു