പാലാ : വ്യാപാരത്തോടൊപ്പം സമൂഹത്തിന് ക്ഷേമകരമായ പദ്ധതികൾ ഉയർത്തിക്കൊണ്ടുവരുവാൻ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷന് കഴിയണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ നടന്ന സംഘടനാ സംസ്ഥാന കൗൺസിൽ യോഗവും തിരഞ്ഞെടുപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഷിബു കെ.വി കടപുഴ അദ്ധ്യക്ഷത വഹിച്ചു. ഹബീസ് എം.കെ, എൻ.എച്ച്. ഖാജ ഹുസൈൻ, യു.ശബരി, എൻ.മണികണ്ഠൻ, സോണി വലിയകാപ്പിൽ, ബിജോയി വാക്കാട് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷിബു കെ.വി. കടപുഴ (സംസ്ഥാന പ്രസിഡന്റ്), സോണി വലിയകാപ്പിൽ (സംസ്ഥാന ജന. സെക്രട്ടറി), അമ്പു രാജാക്കാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.