നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം 973ാം നമ്പർ നീണ്ടൂർ അരുണോദയം ശാഖയിൽ ഗുരുകൃപാമൃതം ഗുരുസന്ദേശ നേതൃത്വ പരിശീലന പഠന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് യു.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ വി.ടി സ്വാഗതവും, വൈസ്.പ്രസിഡന്റ് ഷാജി എ.ഡി നന്ദിയും പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗം കെ.ആർ.സന്തോഷ്, കമ്മിറ്റി അംങ്ങളായ പി.സി.സുരേഷ് ബാബു, ദാസപ്പൻ കെ.പി , ശശി സി.സി, യൂണിയൻ വനിതാസംഘം കമ്മറ്റി അംഗം കെ.സി.ശോഭന, വനിതാ സംഘം ആക്ടിംഗ് പ്രസിഡന്റ് പ്രിയ സുകുമാരൻ, വനിതാ സംഘം സെക്രട്ടറി മിനി സുരേന്ദ്രൻ, രവിവാര പാഠശാലാ കോ-ഓർഡിനേറ്റർ സുരേഷ് നാരായണൻ, അസി. കോ-ഓർഡിനേറ്റർ ഡി.ഉദയഭാനു, പാഠശാല കമ്മറ്റി അംഗങ്ങളായ ഗൗതമി രാജ്, ഭാനുപ്രിയ, കൃഷ്‌ണേന്ദു എസ്, അനുശ്രീ.എസ് എന്നിവർ പ്രസംഗിച്ചു. ചൈൽഡ് എഡ്യൂക്കേഷൻ പ്രമോട്ടർ രശ്മി കണ്ണൻ, ഗുരു സ്മൃതി ഗ്ലോബൽ മിഷൻ ബിബിൻ ഷാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി അനീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ ശ്രീനാരായണ ശാരദാ വിദ്യാ മന്ത്രാർച്ചന നടത്തി വിദ്യാർത്ഥികൾക്ക് പൂജിച്ച പേനയും പ്രസാദവും നൽകി.